മിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു
Thursday, September 25, 2025 2:34 AM IST
ചണ്ഡിഗഡ്: ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായ മിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു.
ആറു പതിറ്റാണ്ടോളം സേനയുടെ ആക്രമണനിരയിലെ പ്രമുഖരായിരുന്ന റഷ്യൻ നിർമിത വിമാനങ്ങൾ ചണ്ഡിഗഡിലെ വ്യോമകേന്ദ്രത്തിൽ നാളെ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളോടെ സേനയുടെ ആക്രമണനിരയിൽനിന്നും പിൻവാങ്ങും.
മിഗ് വിമാനങ്ങളുടെ അവസാന സ്ക്വാഡ്രണായ നമ്പര്‍ 23 സ്ക്വാഡ്രണിലെ മിഗ്-21 ജെറ്റുകൾക്കാണ് യാത്രയയപ്പ്. എയർ ചീഫ് മാർഷൽ എ.പി. സിംഗ് ആയിരിക്കും സ്ക്വാഡ്രണുകളെ നയിക്കുക.
1963 ലാണ് മിഗ്21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. 18 മിഗ് 21 ബൈസണ്‍ വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് വ്യോമസേനയിലുള്ളത്.
മിഗിനു പകരമായി തേജസ് വിമാനങ്ങളാണ് സേനയിൽ കൂടുതലായി എത്തുന്നത്. നേരിട്ടുള്ള ആക്രമണത്തിനു പകരം റഡാർ ഉപയോഗിച്ച് ശത്രുകേന്ദ്രങ്ങളിലേക്കു പറന്നെത്തുന്നതുൾപ്പെടെ മാറ്റം മിഗ് വിമാനങ്ങളിൽനിന്ന് തേജസിലേക്കു മാറ്റാൻ സേനയെ പ്രേരിപ്പിക്കുന്നതായാണു വിലയിരുത്തൽ.