സുബീൻ ഗാർഗിന്റെ മരണം: എസ്ഐടി റെയ്ഡ് നടത്തി
Friday, September 26, 2025 1:55 AM IST
ഗോഹട്ടി: വിഖ്യാത ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്ത, സുബീന്റെ മാനേജർ സിദ്ധാർഥ ശർമ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തി. സെപ്റ്റംബർ 19നാണ് സുബീൻ ഗാർഗ് സിംഗപ്പുരിൽ നീന്തുന്നതിനിടെ അപകടത്തിൽ മരിച്ചത്.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണു സുബീൻ സിംഗപ്പുരിലെത്തിയത്. സ്പെഷൽ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തിൽ പത്തംഗ എസ്ഐടിയാണു രൂപവത്കരിച്ചിട്ടുള്ളത്.