വിവാദ പ്രസ്താവന നടത്തി മഹാരാഷ്ട്ര മന്ത്രി
Friday, September 26, 2025 1:55 AM IST
മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണ. ബിജെപി നയിക്കുന്ന മഹായുതി സർക്കാർ ഹിന്ദുത്വ ഭരണകൂടമാണ്.
ഹിന്ദു വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയത്. തൊപ്പിവയ്ക്കുന്നവർ (മുസ്ലിംകൾ) ഈ സർക്കാരിനു വോട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മൻഖുർദിൽ സകാൽ ഹിന്ദു സമാജത്തിന്റെ ദുർഗാ പന്തൽ സന്ദർശിച്ചപ്പോഴായിരുന്നു പ്രസ്താവന. ഉത്സവത്തിൽ ഹിന്ദുദേവന്മാരെയും ദേവികളെയും അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.