കൊലക്കേസിൽ കമാൻഡോയും സുഹൃത്തും അറസ്റ്റിൽ
Friday, September 26, 2025 1:55 AM IST
ജയ്പുർ: കൊലക്കേസിൽ എൻഎസ്ജി കമാൻഡോയും സുഹൃത്തും അറസ്റ്റിലായി. രാജസ്ഥാനിലെ ബാർമേറിൽ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് എൻഎസ്ജി കമാൻഡോ ചംപാലാൽ ജാട്ട്, സുഹൃത്ത് ഓംപ്രകാശ് ജാട്ട് എന്നിവർ പിടിയിലായത്.
ഗുജറാത്തിലെ കപാഡ്വഞ്ച് പട്ടണത്തിൽനിന്നാണ് ഇരുവരെയും രാജസ്ഥാൻ പോലീസ് പിടികൂടിയത്. ഖേതാറാം എന്നയാളാണ് കൊല്ലപ്പെട്ടത്.