പ്രതീക്ഷിച്ചത് 10000 പേരെ, എത്തിയത് ഇരുപതിരട്ടി
Sunday, September 28, 2025 1:40 AM IST
കരൂര്‍: പതിനായിരം പേരെ മാത്രമാണു റാലിയില്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ടിവികെ നേതൃത്വം പോലീസിനു നല്കിയ അപേക്ഷയില്‍ വ്യക്തം. റാലിക്ക് അനുമതി തേടി വ്യാഴാഴ്ചയാണു ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി പോലീസ് സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്.
വിജയ് നടത്തുന്ന റോഡ് ഷോയ്ക്കുള്ള അനുമതിക്കൊപ്പം ബാനറുകളും ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിക്കാനും അനുമതി തേടിയിരുന്നു. മൈക്ക് ഉപയോഗിക്കുന്നതിനുമുള്ള അപേക്ഷയും നല്കി. 60,000 ആളുകളെ വഹിക്കാന്‍ ശേഷിയുള്ള പ്രദേശത്താണു സമ്മേളനമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.
10,000 പേരെയാണു പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കിലും രണ്ടു ലക്ഷത്തിലേറെ പേര് സമ്മേളനവേദിയില്‍ എത്തിയിരുന്നു. പരിപാടി മണിക്കൂറുകളോളം വൈകിയതും ദുരന്തത്തിനു വഴിതുറന്നു.