പ്രധാനമന്ത്രി അനുശോചിച്ചു
Sunday, September 28, 2025 1:40 AM IST
ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “തമിഴ്നാട്ടിലെ കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം വലിയ ദുഃഖമുണ്ടാക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു”- മോദി എക്സിൽ കുറിച്ചു.