ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
Sunday, September 28, 2025 1:40 AM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം കരൂരിലെത്തി. ചെന്നൈയിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് കരൂർ.