ബിഹാറിൽ 470 കേന്ദ്ര നിരീക്ഷകരെത്തും
Monday, September 29, 2025 2:03 AM IST
പാട്ന: ബിഹാർ നിമയസഭയിലേക്കും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കായി 470 നിരീക്ഷകരെ നിയമിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
വോട്ടർമാരെ ബോധവത്കരിക്കുക, വോട്ടിംഗിനുള്ള സൗകര്യങ്ങൾ വിലയിരുത്തുക, തെരഞ്ഞെടുപ്പു ചെലവുകളുടെ കൃത്യമായ വിവരശേഖരണം നടത്തുക തുടങ്ങിയവയാണ് ഇവരുടെ ചുമതലകൾ. ഐഎഎസ് കേഡറിൽനിന്ന് 320 പേരും ഐപിഎസിൽനിന്ന് 60 പേരും ഐആർഎസ്/ ഐആർഎഎസ്/ഐസിഎഎസിൽനിന്ന് 90 പേരുമാണ് നിരീക്ഷകരായി ഉണ്ടാകുക.