കരൂര്‍ ദുരന്തം: പ്രതിപ്പട്ടികയില്‍ ടിവികെയിലെ രണ്ടാമൻ ബുസി ആനന്ദും
Monday, September 29, 2025 2:03 AM IST
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ടിവികെ നേതാവ് വിജയ്യുടെ ഉറ്റ അനുയായിയും മുന്‍ എംഎല്‍എയുമായ ബുസി ആനന്ദ് ഉള്‍പ്പെടെ ആറു പ്രതികൾ.
ടിവികെയുടെ ജനറല്‍ സെക്രട്ടറിയായ എന്‍. ആനന്ദിന് മുന്‍പ് പുതുച്ചേരിയിലെ ബുസി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സമയത്താണ് ബുസി ആനന്ദ് എന്ന പേരു വീണത്. ടിവികെയിലെ രണ്ടാമനെന്ന് അറിയപ്പെടുന്നയാൾ.
ബുസി ആനന്ദിനു പുറമേ ടിവികെ ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവരും മറ്റു മൂന്നുപേരുമാണ് പ്രതികൾ. ഭാരതീയ ന്യായ സംഹിതയിലെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കരൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.