ഭൂട്ടാനിലേക്ക് രണ്ട് ട്രെയിനുകൾ
Tuesday, September 30, 2025 2:01 AM IST
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ രണ്ട് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാന് നഗരങ്ങളായ സാംത്സെ, ഗെലെഫു എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഭൂട്ടാനുമായുള്ള സംയുക്ത പദ്ധതിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.