ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ച: എല്‍എബി
Tuesday, September 30, 2025 2:02 AM IST
ലേ: ലഡാക്കില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഉന്നതാധികാര സമിതിയുമായുള്ള ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് ലേ അപെക്സ് ബോഡി (എല്‍എബി).
ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കാത്തിടത്തോളം കാലം ഒരു ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് എല്‍എബി ചെയര്മാന് തുപ്സ്റ്റാന്‍ ചേവാങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ലഡാക്കില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു സൈനികന് കൊല്ലപ്പെട്ടത് വേദന നിറഞ്ഞ കാര്യമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
മുന്‍ സൈനികന് ത്സേവാങ് താര്ച്ചയാണ് സുരക്ഷാ സേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സിയാചിനില്‍ സേവനമനുഷ്ഠിച്ച താര്ച്ചിന് 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കമ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ളയാളുമായ ജയറാം രമേശ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പിതാവും ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചുവെന്ന് ജയറാം രമേശ് പറഞ്ഞു.