അന്വേഷണവുമായി ചൈതന്യാനന്ദ സഹകരിക്കുന്നില്ല: പോലീസ്
Tuesday, September 30, 2025 2:01 AM IST
ന്യൂഡൽഹി: വിദ്യാർഥിനികളുടെ പീഡനപരാതിയെത്തുടർന്ന് അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആൾദൈവവും ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ മുൻ ഡയറക്ടറുമായ സ്വാമി ചൈതന്യാനന്ദ സരസ്വതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്.
തന്റെ ഫോണിലെയും ഐ പാഡിലെയും പാസ്വേഡുകൾ മറന്നുപോയെന്നു പറഞ്ഞതായും പരാതിക്കാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞതായും പോലീസ് പറഞ്ഞു. ചൈതന്യാനന്ദയുടെ മൂന്ന് ഫോണുകളും ഒരു ഐ പാഡും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സ്ഥാപനത്തിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 17ലധികം വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കുറ്റത്തിനാണ് ഒളിവിൽ പോയ ചൈതന്യാനന്ദയെ ഞായറാഴ്ച പുലർച്ചെ ആഗ്രയിൽനിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.