പൂന ഫിലിം ഫെസ്റ്റിവലിൽ മലയാളിയുടെ ചിത്രത്തിനു രണ്ടു പുരസ്കാരം
Tuesday, September 30, 2025 2:01 AM IST
ന്യൂഡൽഹി: പൂനയിൽ നടന്ന മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളിയായ റിമ മാത്യു സംവിധാനം ചെയ്ത ‘എ വെരി നോർമൽ ഡേ ഓഫ് വണ്ടേഴ്സ്’ എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരം.
മികച്ച ബാലതാരം, മികച്ച എഡിറ്റിംഗ് എന്നീ രണ്ടു വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം നേടിയത്.
കണ്ണൂരിലെ ഇരിട്ടി ജില്ലയിലുള്ള കുന്നോത്ത് മരംവീണകണ്ടിയിൽ പഴേംപള്ളി ബേബിയുടെയും റാണി ടീച്ചറിന്റെയും മകളാണ് റിമ മാത്യു.