വി.കെ. മൽഹോത്ര അന്തരിച്ചു
Wednesday, October 1, 2025 1:38 AM IST
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് വിജയ് കുമാർ മൽഹോത്ര (93) അന്തരിച്ചു. ഏതാനും ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഡൽഹിയിൽ ബിജെപിയുടെ ആദ്യ പ്രസിഡന്റായ മൽഹോത്ര അഞ്ചു തവണ ലോക്സഭാംഗമായും രണ്ടു തവണ എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി പ്രതിപക്ഷനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. 1999ൽ ന്യൂഡൽഹി മണ്ഡലത്തിൽ ഡോ. മൻമോഹൻ സിംഗിനെ പരാജയപ്പെടുത്തിയത് വി.കെ. മൽഹോത്രയായിരുന്നു.