ലഡാക്ക് കലാപം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്
Friday, October 3, 2025 3:43 AM IST
ലേ: സംസ്ഥാനപദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിയേറ്റ് നാലു പേർ കൊല്ലപ്പെട്ടതിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തും. കഴിഞ്ഞ മാസം 24നാണ് ലഡാക്കിൽ നാലു പേർ കൊല്ലപ്പെട്ടത്.
ലേ ഡെപ്യൂട്ടി കമ്മീഷണറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നുബ്രി മുകുൾ ബേനിവാൾ ആണ് അന്വേഷണം നടത്തുക. നാലാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്കണമെന്നാണു നിർദേശം.