സുബീൻ ഗാർഗിന്റെ മാനേജർക്കും സംഘാടകനുമെതിരേ കൊലക്കുറ്റം ചുമത്തി
Friday, October 3, 2025 3:43 AM IST
ഗോഹട്ടി: സിംഗപ്പുരിൽവച്ച് മരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, ഫെസ്റ്റിവൽ സംഘാടകൻ ശ്യാകനു മഹന്ത എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തി. ബുധനാഴ്ച ഡൽഹിയിൽവച്ച് അറസ്റ്റിലായ ഇരുവരെയും ഇന്നലെ ഗോഹട്ടിയിലെത്തിച്ചു.
മുൻ ഡിജിപി ഭാസ്കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ് ശ്യാകനു മഹന്ത. ആസാം സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണറാണ് ശ്യാകനു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവാണ് ശ്യാകനുവിന്റെ മറ്റൊരു സഹോദരനായ നാനി ഗോപാൽ മഹന്ത. സിംഗപ്പുരിൽ നടന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായിരുന്നു ശ്യാകനു മഹന്ത.