ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി
Friday, October 3, 2025 3:43 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. ഇവരിൽ 49 പേരുടെ തലയ്ക്ക് പോലീസ് ഒരു കോടിയിലധികം രൂപ വിലയിട്ടിട്ടുള്ളതാണ്. കീഴടങ്ങിയവരിൽ 22 പേർ വനിതകളാണ്.
ഉന്നത പോലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്കു മുന്പാകെയാണ് സിപിഐ (മാവോയിസ്റ്റ്) അംഗങ്ങൾ കീഴടങ്ങിയത്. ഛ ത്തീസ്ഗഡിൽ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മാവോയിസ്റ്റുകൾ കീഴടങ്ങുന്നത്. ബിജാപുർ ജില്ലയിൽ ഈ വർഷം 410 മാവോയിസ്റ്റുകൾ കീഴടങ്ങി. ലച്ചു പൂനെം, ഗുഡ്ഡു ഫർസ, ഭീമ സോി, ഹിഡ്മെ ഫർസ, സുഖ്മതി ഒയാം എന്നീ ഉന്നത മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു.