ഷാരൂഖ് ഖാൻ ശതകോടീശ്വര ക്ലബ്ബിൽ
Friday, October 3, 2025 3:43 AM IST
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ ശതകോടീശ്വര (100 കോടി ഡോളർ) പട്ടികയിൽ. ഹുരുൺ ഇന്ത്യ റിച്ച് പട്ടികയിലാണ് 140 കോടി ഡോളർ ആസ്തിയുമായി ഷാറുഖ് ഇടം നേടിയത്.
ജൂഹി ചൗള, ഹൃത്വിക് റോഷൻ, അമിതാഭ് ബച്ചൻ, സംവിധായകൻ കരൺ ജോഹർ എന്നിവരാണ് സന്പന്ന പട്ടികയിലുള്ള മറ്റ് ബോളിവുഡ് സെലിബ്രിറ്റികൾ. സിനിമാഭിനയത്തിനു പുറമേ പരസ്യങ്ങളിലും ഷാരൂഖ് ഖാൻ അഭിനയിക്കുന്നു. സിനിമാ നിർമാണ കന്പനിയും ക്രിക്കറ്റ് ടീം ഇദ്ദേഹത്തിനു സ്വന്തമായുണ്ട്. ലോകമെന്പാടും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിവരുന്നു.