എയിംസ് ഐഎന്‍ഐ സിഇടി 2026: പ്രവേശന പരീക്ഷ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21
Friday, October 3, 2025 3:43 AM IST
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന 2026 ജനുവരി സെഷനിലെ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടെന്‍സ് (ഐഎന്‍ഐ) കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (ഐഎന്‍ഐ- സി ഇ ടി) പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 21.
എയിംസ് ന്യൂഡല്‍ഹി, ജിപ്മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബംഗളൂരു, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ചണ്ഡിഗഡ്, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളില്‍ ബിരുദാന്തര ബിരുദ കോഴ്സുകളുടെ പ്രവേശനത്തിനായി ഈ പരീക്ഷയുടെ സ്കോറാണ് പരിഗണിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡ് നവംബര്‍ ഒന്നിന് എയിംസ് വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യും. പ്രവേശന പരീക്ഷ നവംബര്‍ ഒമ്പതിനു നടക്കും. എംഡി, എംഎസ്, എംസിഎച്ച്, ഡിഎം പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ഐഐഐ സിഇടി പരീക്ഷ.
വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും : aiimsexams.ac.in.