പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര അന്തരിച്ചു
Friday, October 3, 2025 3:43 AM IST
മിര്‍സാപുര്‍: ഹിന്ദുസ്ഥാനി സംഗീതജ്ഞന് പദ്മ വിഭൂഷണ്‍ പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര (89) അന്തരിച്ചു. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മിര്‍സാപുരിലാണ് അന്ത്യം. സംസ്കാരം ഇന്നലെ വാരാണസിയില്‍ നടത്തിയതായി മകള്‍ ഡോ. നമ്രത മിശ്ര അറിയിച്ചു. തബലവാദകന്‍ പണ്ഡിറ്റ് രാംകുമാര്‍ മിശ്ര മകനാണ്. ഹിന്ദുസ്ഥാനിസംഗീതത്തിലെ ബനാറസ് ഘരാന രീതിയുടെ പ്രതിനിധിയാണ് ചന്നുലാല്‍ മിശ്ര.