പാക് അധീന കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ: ഉത്തരവാദി പാക്കിസ്ഥാൻ തന്നെയെന്ന് ഇന്ത്യ
Saturday, October 4, 2025 2:16 AM IST
ന്യൂഡൽഹി: പാക് അധീന കാഷ്മീരിലെ പ്രതിഷേധക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചതിന്റെ ഉത്തവവാദിത്തം പാക്കിസ്ഥാനുതന്നെയെന്ന് ഇന്ത്യ.
തങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ, നീതി എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വ്യവസ്ഥാപിതമായ അടിച്ചമർത്തലിന്റെ അന്ത്യവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പാക് അധീന കാഷ്മീരിൽ വ്യാപക പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
“പാക് സൈന്യം നിരപരാധികളായ ജനങ്ങളോടു കാട്ടുന്ന ക്രൂരതയുടെ റിപ്പോർട്ടുകൾ നാം കണ്ടു. അവിടത്തെ വിഭവങ്ങൾ കൊള്ളയടിച്ച് ബലപ്രയോഗത്തിലൂടെ പ്രദേശം കൈയടക്കി വച്ചതിന്റെ സ്വാഭാവിക പ്രത്യാഘാതമാണത്”, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മേഖലയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം പാക്കിസ്ഥാനുതന്നെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.