സുർജെവാലെ ഖാർഗയെ സന്ദർശിച്ചു
Saturday, October 4, 2025 2:16 AM IST
ബംഗളൂരു: ബംഗളൂരു എം.എസ്. രാമയ്യ ആശുപത്രിയിൽ പേസ്മേക്കർ ശസ്ത്രക്രിയയ്ക്കു വിധേയനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ(83) പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലെ വസതിയിലെത്തി സന്ദർശിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വ്യാഴാഴ്ച മുതൽ വിശ്രമത്തിലാണു ഖാർഗെ.
അടുത്തദിവസം മുതൽ തന്റെ ചുമതലകളേറ്റെടുക്കുമെന്നും പ്രാർഥിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും ഐടി മന്ത്രിയും ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.