ജില്ലാഭരണകൂടത്തിന്റെ അന്ത്യശാസനം: മോസ്ക് മുസ്ലിംകൾതന്നെ ഇടിച്ചുനിരത്തി
Monday, October 6, 2025 4:18 AM IST
സാംഭൽ: ഉത്തർപ്രദേശിലെ സാംഭലിൽ ജില്ലാഭരണകൂടത്തിന്റെ അന്ത്യശാസനത്തിനു പിന്നാലെ മുസ്ലിംകൾതന്നെ മോസ്ക് ഇടിച്ചുനിരത്തി. രായാ ബുസർഗ് ഗ്രാമത്തിലെ ഖൗസുൽബാരയിലുള്ള മോസ്കാണ് വിശ്വാസികളുടെ നേതൃത്വത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
അനധികൃതമായി നിർമിച്ച ഈ കെട്ടിടം നാലു ദിവസത്തിനുള്ളിൽ പൊളിച്ചുകളയണമെന്ന് ജില്ലാ ഭരണകൂടം അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം ചുറ്റികകൊണ്ട് കമ്മിറ്റി അധികൃതർ ഇടിച്ചുപൊളിക്കാൻ തുടങ്ങിയിരുന്നു.