രാഷ്ട്രപതി ശബരിമല സന്ദർശിക്കും
Monday, October 6, 2025 4:18 AM IST
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് കേരളത്തിലെത്തും. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി നിലയ്ക്കലില്‍ തങ്ങിയശേഷം വൈകുന്നേരത്തോടെയാകും ശബരിമലയില്‍ എത്തുക. അന്നു രാത്രിതന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.
ഈ മാസം 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് ആഗോള അയ്യപ്പ സംഗമവേദിയില്‍ മന്ത്രി വി.എന്‍. വാസവന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാമുന്നൊരുക്കങ്ങള്‍ പൂർത്തിയായിട്ടുണ്ട്.