കരൂര്‍ ദുരന്തം: ഒരു യുട്യൂബര്കൂടി അറസ്റ്റില്‍
Monday, October 6, 2025 4:18 AM IST
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട്ടില്‍ ഒരു യുട്യൂബര്കൂടി അറസ്റ്റില്‍. പ്രശസ്ത യുട്യൂബറായ മാരി ദാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കരൂര്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്ശനമുയര്ത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണു നടപടി. കരൂര്‍ ദുരന്തത്തെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇതേ കുറ്റംചുമത്തി ജെറാള്‍ഡ് ഫെലിക്സ് എന്ന യുട്യൂബറെയും അറസ്റ്റ് ചെയ്തിരുന്നു.