കോ​​​​ൽ​​​​ക്ക​​​​ത്ത: ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ഞ്ഞും പാ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​മു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡോ. ​​​​സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ് അ​​​​ഗാ​​​​ധ​​​​മാ​​​​യ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും ഗ​​​​വ​​​​ർ​​​​ണ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കോ​​​​ൽ​​​​ക്ക​​​​ത്ത രാ​​​​ജ്‌​​​​ഭ​​​​വ​​​​നി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹെ​​​​ൽ​​​​പ്പ് ഡെ​​​​സ്ക് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി രാ​​​​ജ്ഭ​​​​വ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.