ആധാർ പുതുക്കൽ 15 വയസ് വരെ സൗജന്യം
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ഏഴുമുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഫീസ് യുണിക് ഐഡന്റിഫിക്കേഷൻ അഥോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എടുത്തുകളഞ്ഞു. രാജ്യത്തെ ആറു കോടിയോളം കുട്ടികൾക്കു പ്രയോജനം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച മുതൽ ഒരുവർഷത്തേക്കാണ് ഫീസ് ഇളവ്.
ഫോട്ടോ, പേര്, ജനനസർട്ടിഫിക്കറ്റ്, ലിംഗം, വിലാസം എന്നിവ പരിശോധിച്ചാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നൽകുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളവും ഐറിസ് ബയോമെട്രിക്കും (കണ്ണുകളുടെ ചിത്രങ്ങൾ) ശേഖരിക്കാറില്ല.
ഏഴുവയസിനുശേഷം ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുകയാണ് പതിവ്. 125 രൂപയാണ് ഇതിന് ഈടാക്കിയിരുന്നത്.