മണിപ്പൂരിൽ സർക്കാർ രൂപീകരണം; ബിരേൻ സിംഗ് ഡൽഹിയിൽ
Sunday, October 5, 2025 2:02 AM IST
ഇംഫാൽ: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും മൂന്ന് എംഎൽഎമാരും ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചു.
സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിഗതികൾ കേന്ദ്രത്തെ ധരിപ്പിക്കുന്നതിനൊപ്പം ജനപ്രിയ സർക്കാർ രൂപീകരിക്കുന്ന കാര്യവും ഉന്നയിക്കും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി ചുമതലയുള്ള സന്പിത് പാത്ര, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ബിരേൻ സിംഗും സംഘവും ചർച്ച നടത്തും.
സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണു നീക്കം. 2023 ൽ സംഘർഷം തുടങ്ങിയശേഷം ആദ്യമായി ചുരാചന്ദ്പുരിൽ പോസ്റ്റൽസർവീസ് കഴിഞ്ഞ വെള്ളിയാഴ്ച പുനരാരംഭിച്ചിരുന്നു.