ജഗദീഷ് വിശ്വകർമ ഗുജറാത്ത് ബിജെപി അധ്യക്ഷൻ
Sunday, October 5, 2025 2:02 AM IST
ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്കു പുതിയ അധ്യക്ഷൻ. ഒബിസി നേതാവും മന്ത്രിയുമായ ജഗദീഷ് വിശ്വകർമയെ സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സി.ആർ. പാട്ടിലിനു പകരക്കാരനായി നിയമിക്കുകയായിരുന്നു. കേന്ദ്രമന്ത്രി ഭൂപീന്ദർ യാദവാണു പുതിയ അധ്യക്ഷന്റെ പേര് പ്രഖ്യാപിച്ചത്.
മൂന്നുതവണ നികോൽ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. സഹകരണ, ചെറുകിട, ഖാദി, ഗ്രാമീണ വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി പ്രവർത്തിക്കുകയാണ്.