ശബരിമല സ്വർണപ്പാളി : സിബിഐ അന്വേഷണം വേണമെന്നു എൻ.കെ. പ്രേമചന്ദ്രൻ
Sunday, October 5, 2025 2:02 AM IST
ന്യൂഡൽഹി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഭരണസമിതി പിരിച്ചുവിട്ട് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ സമഗ്രമായ അന്വേഷണം നടത്തണമെന്നു എൻ.കെ. പ്രേമചന്ദ്രൻ എംപി. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയ പ്രതികരണം പരസ്യമായ കുറ്റസമ്മതമാണ്.
2019 ൽ ശബരിമലയിൽനിന്ന് സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സിപിഎം നോമിനിയായ പ്രസിഡന്റുതന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയാണു പ്രതികരിക്കേണ്ടത്.
കോടതിയെ അറിയിക്കാതെ ദ്വാരപാലകശില്പം വീണ്ടും സ്വർണം പൊതിയാൻ ചെന്നൈക്കു കൊണ്ടുപോയ ഗുരുതരമായ വീഴ്ചയെ ലാഘവത്തോടെ ന്യായീകരിക്കുന്ന പ്രസിഡന്റിനു തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.