യുഎസിൽ ഇന്ത്യൻ ഡോക്ടർ വെടിയേറ്റു മരിച്ചു
Sunday, October 5, 2025 2:02 AM IST
ഹൈദരാബാദ്: യുഎസിലെ ഡാളസിൽ ഉപരിപഠനത്തിനെത്തിയ ഇന്ത്യൻ ദന്തഡോക്ടർ അക്രമിയുടെ വെടിയേറ്റു മരിച്ചു.
ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ ബിഡിഎസ് പൂർത്തിയാക്കിയശേഷം യുഎസിൽ ഉപരിപഠനത്തിന് എത്തിയതായിരുന്നു.
യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ താത്കാലിക ജോലിയും ചെയ്തിരുന്നു. അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബിആർഎസ് എംഎൽഎ ടി. ഹരീഷ് റാവു അറിയിച്ചു.