നാവികസേനയ്ക്കു കരുത്തായി ‘ആന്‍ഡ്രോത്ത് ’
Tuesday, October 7, 2025 1:52 AM IST
വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആന്റി-സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് ‘ആന്‍ഡ്രോത്ത്’ ഇന്ത്യന്‍ നാവികസേന കമ്മീഷന് ചെയ്തു.
വിശാഖപട്ടണത്തെ നേവല്‍ ഡോക്യാര്‍ഡില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ നേവല്‍ കമന്ഡാന്റിലെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ രാജേഷ് പെന്‍ഡാര്‍ക്കര്‍ അധ്യക്ഷത വഹിച്ചു.
കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് നിര്‍മിച്ച ‘ആന്‍ഡ്രോത്ത്’ 80 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് നിര്‍മിച്ചത്.