ബംഗാളിലെ പ്രളയവും മണ്ണിടിച്ചിലും: 28 മരണം
Tuesday, October 7, 2025 1:52 AM IST
ഡാർജിലിംഗ്: വടക്കൻ ബംഗാളിൽ ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ സംഖ്യ 28 ആയി. ഡാർജിലിംഗ്, ജൽപായ്ഗുഡി എന്നിവിടങ്ങളിലാണു മരണങ്ങളുണ്ടായത്.
എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മലമടക്കുകളിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു വടക്കൻ ബംഗാൾ വികസന മന്ത്രി ഉദയൻ ഗുഹ പറഞ്ഞു.
ഇപ്പോഴത്തെ ദുരന്തം മനുഷ്യനിർമിതമാണെന്നാണു മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. മരിച്ചവരുടെ ഉറ്റവർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മിറിക്, സുഖിയപൊഖ്റി, ജൊറെബഗ്ലോ, നഗ്രാകത തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.