ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കളുമായി എത്തിയ ബിജെപി എംല്‍എയെ ജനക്കൂട്ടം ആക്രമിച്ചു
Wednesday, October 8, 2025 1:54 AM IST
ആലിപ്പുര്ദുവാര്: പശ്ചിമബംഗാളിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെ ബിജെപി എംല്‍എ മനോജ് കുമാര്‍ ഒറാവോണു നേരേ ആള്‍ക്കൂട്ട ആക്രമണം.
ബിജെപി എംപി ഖാഗേന് മുര്‍മുവിനും എംഎല്‍എ ഡോ. ശങ്കര്‍ ഘോഷിനും നേരേ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇന്നലെ മനോജ് കുമാര്‍ ഒറാവോണു നേരേയും ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിൽ ശക്തമായി അപലപിച്ച ബിജെപി പശ്ചിമ ബംഗാള്‍ ഘടകം, സംസ്ഥാനത്ത് ഭരണകക്ഷിയായ ടിഎംസി ‘ഭീകര രാഷ്ട്രീയം’ കളിക്കുകയാണെന്ന് ആരോപിച്ചു.
എന്നാല്‍ ടിഎംസി ആരോപണങ്ങള്‍ നിഷേധിച്ചു. പ്രകൃതിദുരന്തത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു.