മുൻ പ്രധാനമന്ത്രി ദേവഗൗഡ ആശുപത്രിയിൽ
Wednesday, October 8, 2025 1:54 AM IST
ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി ബാധിച്ചതിനെത്തുടർന്നാണ് 92കാരനായ ദേവഗൗഡയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അണുബാധ സ്ഥിരീകരിച്ചതായും വിദഗ്ധഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.