ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 മരണം
Wednesday, October 8, 2025 1:54 AM IST
സിംല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 യാത്രക്കാർ മരിച്ചു. ബിലാസ്പുർ ജില്ലയിലെ ഭാലുഘട്ട് മേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
ഹരിയാനയിലെ റോഹ്തകിൽനിന്ന് ഘുമാർവിനിലേക്കു പോയ ബസിൽ മുപ്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു.
ഒരു മല ഒന്നാകെ ബസിനു മുകളിലേക്കു പതിക്കുകയായിരുന്നുവെന്നു രക്ഷാപ്രവർത്തനം നടത്തുന്ന പോലീസുകാരൻ പറഞ്ഞു.