ഗായിക മൈഥിലി ഠാക്കൂർ മത്സരിച്ചേക്കും
Wednesday, October 8, 2025 1:54 AM IST
ജബൽപുർ: പ്രശസ്ത ഗായിക മൈഥിലി ഠാക്കൂർ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സാധ്യത.
മധുബനി ജില്ലയിലെ ബേനിപ്പട്ടിയിൽ മത്സരിക്കാൻ ഇരുപത്തിയഞ്ചുകാരിയായ മൈഥിലി താത്പര്യം അറിയിച്ചിട്ടുണ്ട്.
ബിഹാറിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായി എന്നിവരുമായി ഈയിടെ മൈഥിലി കൂടിക്കാഴ്ച നടത്തിയിരുന്നു.