പക്ഷി ഇടിച്ചിട്ടും എയർ ഇന്ത്യ വിമാനത്തിനു യാത്രാനുമതി
Wednesday, October 8, 2025 1:54 AM IST
ചെന്നൈ: ചെന്നൈയിൽനിന്ന് 158 യാത്രക്കാരുമായി കൊളംബോയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതായി സംശയം.
എഐ 273 എയർ ഇന്ത്യ വിമാനം കൊളംബോയിൽ സുരക്ഷിതമായി ഇറങ്ങി. പരിശോധനയ്ക്കുശേഷം തിരിച്ചുപറക്കാനുള്ള അനുമതിയും ലഭിച്ചു. ഇതേവിമാനം 137 യാത്രക്കാരുമായി ചെന്നൈയിൽ തിരിച്ചെത്തിയശേഷം നടത്തിയ വിശദപരിശോധനയിൽ എൻജിൻ ബ്ലേഡിൽ ചെറിയ ആഘാതമേറ്റതായി കണ്ടെത്തുകയായിരുന്നു. പക്ഷി ഇടിച്ചതുമൂലമാണിതെന്നാണ് നിഗമനം.
ഇതേത്തുടർന്ന് കൊളംബോയിലേക്കുള്ള അടുത്ത യാത്ര റദ്ദാക്കി. ബദൽ വിമാനം സർവീസിനായി സജ്ജമാക്കുകയും ചെയ്തുവെന്ന് എയർ ഇന്ത്യ അറിയിച്ചു.