25 സ്ഥാനാർഥികളെ നിശ്ചയിച്ച് കോൺഗ്രസ്
Thursday, October 9, 2025 2:51 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അതിവേഗ നീക്കങ്ങളുമായി കോൺഗ്രസ്. ഇന്നലെ ഡൽഹിയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ 25 സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമതീരുമാനമായി എന്നാണു റിപ്പോർട്ടുകൾ.
ഇന്ദി രാ ഭവനിൽ ചേർന്ന സെൻട്രൽ ഇലക്ഷൻ കമ്മിറ്റി (സിഇസി) യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരും ചർച്ചകളുടെ ഭാഗമായി.
മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി, ഇടതുകക്ഷികൾ എന്നിവയുമായുള്ള ചർച്ചകളും ഉടൻ നടത്താനാണു നേതൃത്വത്തിന്റെ തീരുമാനം.