പരിസ്ഥിതി ചട്ടലംഘനം; കന്നഡ ബിഗ്ബോസ് സ്റ്റുഡിയോ പൂട്ടി
Thursday, October 9, 2025 2:20 AM IST
ബംഗളൂരു: പരിസ്ഥിതി ചട്ടലംഘനങ്ങളുടെ പേരിൽ ബിഗ്ബോസ് കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടി.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെത്തുടർന്നാണു രാമനഗരിയിലെ വേൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള സ്ഥലം അടച്ചുപൂട്ടിയത്.
അതേസമയം പ്രശ്നപരിഹാരത്തിന് സ്റ്റുഡിയോ അധികൃതർ പത്തുദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്ന് ബംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ യശ്വന്ത് വി. ഗുരുകാർ അറിയിച്ചു.