വാഹനാപകടം; പഞ്ചാബി ഗായകൻ രാജ്വീർ ജവാന്ദ അന്തരിച്ചു
Thursday, October 9, 2025 2:20 AM IST
ചണ്ഡിഗഡ്: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ രാജ്വീർ ജവാന്ദ (35) അന്തരിച്ചു. സെപ്റ്റംബർ 27ന് ഹിമാചൽപ്രദേശിൽവച്ചായിരുന്നു അപകടം. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ഗായകൻ ഗുരുതര നിലയിലായിരുന്നു.
ലുധിയാനയിലെ പോന ഗ്രാമത്തിലാണ് ജവാന്ദ ജനിച്ചത്. തു ദിസ് പെൻഡ, ഖുഷ് രഹാ കർ, സർദാരി, സർനെയിം, അഫ്രീൻ, ലാൻഡ്ലോർഡ്, ഡൗൺ ടു എർത്ത്, കങ്കണി തുടങ്ങിയവയാണ് ജവാന്ദയുടെ പ്രമുഖ ഗാനങ്ങൾ.
സുബേദാർ ജോഗിന്ദർ സിംഗ്, ജിന്ദ് ജാൻ, മിൻഡോ തസീൽദർനി എന്നീ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചു.