കരൂർ ദുരന്തം: ടിവികെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: തമിഴക വെട്രി കഴകം സ്ഥാപകനും നടനുമായ വിജയ് നയിച്ച കരൂരിലെ വാഹനറാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ടിവികെ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
സംഭവത്തിൽ സിബിഐ അന്വേഷണം തേടി ബിജെപി നേതാക്കളായ ഉമ അനന്തനും ജി.എസ്. മണിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഢാലോചനയെത്തുടർന്നാണു തിക്കുംതിരക്കും ഉണ്ടായതെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ ആവശ്യം.