നോട്ട് വിതരണം: പപ്പുയാദവിനെതിരേ കേസ്
Saturday, October 11, 2025 5:39 AM IST
പാറ്റ്ന: ബിഹാറില്‍ പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് പപ്പു യാദവ് എംപിക്കെതിരേ കേസെടുത്തു. വൈശാലി ജില്ലയിലെ പ്രളയബാധിത മേഖലയില്‍ പണം വിതരണം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൂർണിയയിൽന്നുള്ള സ്വതന്ത്ര എംപിയായ പപ്പുയാദവിനെതിരേ കേസെടുത്തത്.
ജില്ലാ ഭരണകൂടം നല്കിയ പരാതിയില്‍ സഹ്ദേയി പോലീസ് ആണ് നടപടി സ്വീകരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും പരിഗണിച്ചായിരുന്നു ഇത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.