ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക പ​രി​ഷ്ക​ര​ണ​ത്തെ (എ​സ്ഐ​ആ​ർ) തു​ട​ർ​ന്ന് അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട 3.66 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്ക് പ​രാ​തി നൽകാ​ൻ സ​ഹാ​യി​ക്കാ​ൻ പാ​രാ ലീ​ഗ​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ അ​ത​ത് ജി​ല്ല​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കാ​ൻ ബി​ഹാ​ർ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ട് സു​പ്രീം​കോ​ട​തി.


പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്ക​ണം. പേ​ര് നീ​ക്കം ചെ​യ്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.