കർണാടകയിൽ ആർത്തവ അവധി
Friday, October 10, 2025 2:45 AM IST
ബംഗളൂരു: വസ്ത്രവ്യാപാരം, ഐടി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മാസത്തിൽ ഒരിക്കൽ ആർത്തവ അവധി നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു.
തൊഴിലാളി ക്ഷേമ ബിൽ ഭേദഗതി ചെയ്യാനും വിദ്യാഭ്യാസ മേഖലയിലെ സംഘടിത തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകാനും തീരുമാനമായി.
സംസ്ഥാനത്തെ 39 പ്രധാന പാലങ്ങളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 1000 കോടി രൂപ അനുവദിക്കും. കൂടാതെ നഗരവികസനം, സാമൂഹികക്ഷേമം തൊഴിലാളി സുരക്ഷ എന്നിവയിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനും തീരുമാനിച്ചു.