വിജയ്യുടെ വീട്ടിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
Friday, October 10, 2025 2:45 AM IST
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്യുടെ വീട്ടിൽ ബോംബ് വച്ചുണ്ടെന്ന് പോലീസ് സ്റ്റേഷിനിലേക്ക് വ്യാജ ഫോൺസന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഷാബിക് (37) എന്നയാളാണ് അറസ്റ്റിലായത്.
വിജയ്യുടെ നീലങ്കരൈയിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ ബുധനാഴ്ച അർധരാത്രിയോടെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻതന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.