സിബിഐ അന്വേഷണം: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Friday, October 10, 2025 2:45 AM IST
ന്യൂഡൽഹി: കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ഇരുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
വിഷമയമായ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കുന്നത് തുടരുന്പോൾ വിഷയത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്തു ഹർജി ഇന്നു കോടതി പരിഗണിക്കും.