പറക്കുന്നതിനിടെ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ
Sunday, October 12, 2025 2:20 AM IST
ചെന്നൈ: പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വിൻഡ്ഷീൽഡിൽ വിള്ളൽ. മുബൈയിൽനിന്നും ചെന്നൈയിലേക്ക് 76 യാത്രക്കാരുമായി വരികയായിരുന്ന വിമാനത്തിന്റെ കോക്പിറ്റിന് മുന്നിലെ ഗ്ലാസിലാണ് വിള്ളൽ കണ്ടെത്തിയത്.
വിമാനം പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പാണിതു പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തെത്തുടർന്ന് മധുരയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.