ജയശങ്കർ യുഎസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Sunday, October 12, 2025 2:20 AM IST
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി.
ട്രംപിന്റെ അധികതീരുവ വിഷയത്തിൽ ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മാനേജ്മെന്റ് ആൻഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കൽ ജെ. റിഗാസും സെർജിയോ ഗോറിനൊപ്പമുണ്ട്.
യുഎസ് അംബാസഡറുമായി ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തതായി ജയ്ശങ്കർ സമൂഹമാധ്യമത്തിൽ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും ഗോർ കണ്ടു.