അഭിപ്രായ സര്‍വേയിൽ എന്‍ഡിഎ
Sunday, October 12, 2025 2:20 AM IST
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കു അധികാരത്തില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യതയെന്നു സി വോട്ടര്‍ അഭിപ്രായ സര്‍വേ.
എന്‍ഡിഎയ്ക്കു 40 ശതമാനം സാധ്യതയുള്ളപ്പോള്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സർക്കാർ വരാനുള്ള സാധ്യത 38.3 ശതമാനമാണ്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജിന് 13.3 ശതമാനം സാധ്യതയും പ്രവചിക്കുന്നു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ്യത്യസ്തമായൊരു ചിത്രമാണു സർവേ പറയുന്നത്. 36.5 ശതമാനം പിന്തുണയുള്ള ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഒന്നാമത്. 23.20 ശതമാനം പിന്തുണയോടെ പ്രശാന്ത് കിഷോര്‍ രണ്ടാംസ്ഥാനത്തുള്ളപ്പോള് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് 15.90 ശതമാനം വോട്ടർമാരുടെ മാത്രം പിന്തുണയാണുള്ളത്.